രാജ്യാന്തരം

യുദ്ധത്തിന് തയ്യാറാവാന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് ഷി ജിന്‍ പിങ്

സമകാലിക മലയാളം ഡെസ്ക്

ബിജിങ്:യുദ്ധത്തിന് തയ്യാറാകാന്‍ ചൈനീസ് സേനയോട് ആഹ്വാനം ചെയ്ത് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്. സെന്ററല്‍ മിലിട്ടറി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രസിഡന്റിന്റെ പ്രതികരണം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേധാവിയായി വീണ്ടും തെരഞ്ഞടുക്കപ്പെട്ട് ദിവസങ്ങള്‍ക്കകമാണ് സൈനിക രംഗത്തെ നിലപാട് വ്യക്തമാക്കി ഷി ജിന്‍ പിങ് രംഗത്തുവന്നത്

സേനയോട് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇതിന് സെന്ററല്‍ മിലിട്ടറി കമ്മീഷന്‍ നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് തയ്യാറാവാനും യുദ്ധങ്ങളില്‍ വിജയിക്കാനും സേനയെ പര്യാപ്തമാക്കുന്ന നിലയില്‍ സെന്ററല്‍ മിലിട്ടറി കമ്മീഷന്‍ നേതൃത്വം നല്‍കണം. ദൗത്യങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടിയുടെയും ജനങ്ങളുടെയും വിശ്വാസം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

23 ലക്ഷം സൈനികരുള്ള ചൈനീസ് ആര്‍മിയാണ് ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി