രാജ്യാന്തരം

 1963 ആവര്‍ത്തിക്കുമോ? മൗണ്ട് അഗുങ് പുകയുന്നു;ബാലി വിമാനത്താവളം അടച്ചു 

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ബാലിയില്‍ സ്ഥിതി ചെയ്യുന്ന മൗണ്ട് അഗുങ് അഗ്നിപര്‍വതം പുകഞ്ഞു തുടങ്ങിയതോടെ ബാലി വിമാന താവളം അടച്ചു. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ചാരം വിമാനത്താവളത്തിന് സമീപം എത്തിയതോടെയാണ് വിമാനത്താവളം അടച്ചത്. ഇതോടെ ബാലിയിലേക്ക് പോയ ആയിരത്തോളം വരുന്ന വിനോദസഞ്ചാരികള്‍ കുടുങ്ങി. 

ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് നൂറോളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. 24 മണിക്കൂറത്തേക്കാണ് വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്. 

പര്‍വതത്തിന് പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഏതുനിമിഷവും പൊട്ടിത്തെറിക്കാം എന്ന സ്ഥിതിയിലാണ് പര്‍വതം ഉള്ളത് എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ഈ മാസം 26ന് അഗ്നിപര്‍വതം ചെറുതായി പൊട്ടിത്തെറിച്ചിരുന്നു. 
1963ല്‍ മൗണ്ട് അഗുങ് പൊട്ടിത്തെറിച്ച് 1500പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു