രാജ്യാന്തരം

ഡെമി ലെ നെല്‍ പീറ്റേഴസിന്‍ വിശ്വസുന്ദരിയായപ്പോള്‍ സെമിയില്‍ ഇടം കണ്ടെത്താനാകാതെ ഇന്ത്യന്‍ സുന്ദരിയുടെ മടക്കം 

സമകാലിക മലയാളം ഡെസ്ക്

ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയേറ്ററില്‍ നടന്ന മത്സരത്തില്‍ മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍ പീറ്റേഴ്‌സ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. കൊളംബിയയുടെ ലൗറ ഗോണ്‍സാലസ് രണ്ടാം സ്ഥാനവും ജമൈക്കയുടെ ഡേവിന ബെന്നറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 92 സുന്ദരിമാരെ പിന്തള്ളിയാണ് ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിയായ ഡെമി ലെയുടെ കിരീടനേട്ടം. 
 

17 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മാനുഷി ഛില്ലര്‍ ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം എത്തിച്ചതോടെ വിശ്വ സുന്ദരി മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യയുടെ ശ്രദ്ധ ശശിധര്‍ കിരീടം കരസ്ഥമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 21കാരിയായ മാധ്യമ ബിരുദ വിദ്യാര്‍ത്ഥി ശ്രദ്ധയ്ക്ക് അവസാന 16ല്‍ പോലും ഇടം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

വിശ്വസുന്ദരിയാകുന്ന രണ്ടാമത്തെ സൗത്താഫ്രിക്കകാരിയാണ് ഡെമി ലെ. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരു സൗത്ത് ആഫ്രിക്കന്‍ സുന്ദരി ഈ നേട്ടത്തിന് അര്‍ഹയാകുന്നത്. തന്റെ നേട്ടം ഡെമി ലെ സമര്‍പ്പിച്ചതും സ്വന്തം രാജ്യത്തിനു തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

വിവാഹമോചിതയായി മകള്‍ തിരികെ വീട്ടിലേക്ക്; കൊട്ടും കുരവയുമൊക്കെയായി ആഘോഷമാക്കി പിതാവ് - വിഡിയോ

നാളെ മുതല്‍ സേവിങ്‌സ് അക്കൗണ്ട് ചാര്‍ജില്‍ അടക്കം നാലുമാറ്റങ്ങള്‍; അറിയേണ്ട കാര്യങ്ങള്‍

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍