രാജ്യാന്തരം

ഫേയ്‌സ്ബുക് അറബി വാക്കിന്റെ അര്‍ത്ഥം മാറ്റി; ഗുഡ്‌മോണിംഗ് എന്ന് പോസ്റ്റ് ചെയ്ത പാലസ്തീന്‍ യുവാവിന്റെ കൈയില്‍ വിലങ്ങ് വീണു

സമകാലിക മലയാളം ഡെസ്ക്

ജെറുസലേം; ഫേയ്‌സ്ബുക്കിലൂടെ സുഹൃത്തുക്കള്‍ക്ക് 'ഗുഡ് മോണിംഗ്' ആശംസിച്ച പാലസ്തീന്‍ യുവാവിന് ഫേയ്‌സ്ബുക്ക് കൊടുത്തത് വമ്പന്‍ പണി. അറബിയില്‍ ടൈപ്പ് ചെയ്ത 'ഗുഡ് മോണിംഗ്' എന്ന പോസ്റ്റിനെ ഫേയ്‌സ്ബുക്കിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്‌ലേഷന്‍ 'അവരെ വേദനിപ്പിക്കൂ' എന്നക്കി മാറ്റിയതോട പാലസ്തീന്‍ യുവാവിനെ തീവ്രവാദിയായി മുന്ദ്രകുത്തി. പോസ്റ്റ് ഇട്ടതിന് പിന്നാലെ പോസ്റ്റിന്റെ സൃഷ്ടാവിനെ പിടിക്കാന്‍ ഇസ്രയേല്‍ പൊലീസ് പാഞ്ഞെത്തി. അറസ്റ്റ് ചെയ്‌തെങ്കിലും സംഭവത്തിന്റെ നിജസ്ഥിതി മനസിലാക്കിയതോടെ യുവാവിനെ വെറുതെ വിടുകയായിരുന്നു. 

സോഷ്യല്‍ മീഡിയയില്‍ അര്‍ഥം മാറിയതിനെത്തുടര്‍ന്ന് പാലസ്തീന്‍ യുവാവിനെ അറസ്റ്റ് ചെയ്തുവെന്ന് വെസ്റ്റ് ബാങ്ക് ഡിസ്ട്രിക്റ്റിലെ ഇസ്രയേലി പൊലീസിന്റെ വക്താവ് വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌റ്റോബര്‍ 15 നാണ് നിര്‍മാണ തൊഴിലാളിയായ യുവാവ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇടുന്നത്. ജോലി സ്ഥലത്ത് ബുള്‍ഡോസറിന് അടുത്ത സിഗററ്റ് വലിച്ചുകൊണ്ടിരിക്കുന്ന ചിത്രവും നല്‍കിയിയിരുന്നു. അറബി സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ പോസ്റ്റ് വായിക്കാതിരുന്നതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഫേയ്‌സ്ബുക്കിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്‌ലേഷന്‍ നോക്കിയാണ് പോസ്റ്റിന്റെ അര്‍ഥം മനസിലാക്കിയത്. 

'ഗുഡ് മോണിംഗ്', 'അവരെ വേദനിപ്പിക്കൂ' എന്നീ അര്‍ഥങ്ങള്‍ വരുന്ന അറബി വാക്കുകള്‍ തമ്മില്‍ ഒരു അക്ഷരത്തിന്റെ വ്യത്യാസമാണുള്ളതെന്ന് ടൈംസ് ഓഫ് ഇസ്രയേലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍പ് തീവ്രവാദ ആക്രമണത്തിന് പ്രധാനമായി ഉപയോഗിച്ചിരുന്നത് ബുള്‍ഡോസറാണ്. പോസ്റ്റിനൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രവും പൊലീസിന് സംശയമുണ്ടാക്കാന്‍ കാരണമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി