രാജ്യാന്തരം

ലണ്ടനിലെ തുരങ്കപാതയിലെ മെട്രോയില്‍ സ്‌ഫോടനം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ലണ്ടനിലെ തുരങ്കപാതയിലെ മെട്രോയില്‍ സ്‌ഫോടനമുണ്ടായതായി റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ലണ്ടന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ സ്‌ഫോടനത്തില്‍ ആളപായം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല. പശ്ചിമ ലണ്ടനിലെ പാര്‍സന്‍ ഗ്രീനിലെ തുരങ്ക പാതയിലെ ട്രെയിനിലാണ് സ്‌ഫോടനം ഉണ്ടായത്. നിരവധി യാത്രക്കാരുടെ മുഖത്തടക്കം പൊള്ളലേറ്റിട്ടുണ്ട്. 

എന്നാല്‍ ബോംബ് പൊട്ടിയതാണോ സ്‌ഫോടനത്തിന് കാരണം എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു പൊട്ടിയ ബക്കറ്റ് ട്രെയിനിലിരുന്ന് കത്തുന്ന ഫോട്ടോ സ്‌ഫോടനമുണ്ടായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 

സ്‌ഫോടനത്തിന് പിന്നാലെ സ്റ്റേഷന്‍ അടച്ചു. ബ്രിട്ടീഷ് ട്രാന്‍സ്‌പോര്‍ട്ട് പൊലീസും, സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡുമാണ് സ്‌റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. 

പാര്‍സന്‍ ഗ്രീന്‍ ട്രെയിനില്‍ സ്‌ഫോടനം ഉണ്ടായതായും, യാത്രക്കാര്‍ ട്രെയിനിന്റെ വാതിലിലൂടെ ചാടി രക്ഷപെടുകയായിരുന്നു എന്നും ഒരു യാത്രക്കാരന്‍ ട്വീറ്റ് ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ