രാജ്യാന്തരം

യൂബറിന് ലണ്ടനില്‍ വിലക്ക്: സര്‍വീസ് സെപ്റ്റംബര്‍ 30 വരെ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓണ്‍ലൈന്‍ ടാക്‌സീ സര്‍വീസായ യൂബറിന് ലണ്ടനില്‍ വിലക്ക്. സുരക്ഷാപ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് ലണ്ടനില്‍ സര്‍വീസ് നടത്തുന്നതിന് കമ്പനിക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് പ്രാബല്യത്തില്‍ വരുന്ന സെപ്തംബര്‍ 30 വരെ മാത്രമെ യൂബര്‍ ലണ്ടന്‍ നിരത്തുകളില്‍ സര്‍വീസ് നടത്തുകയുള്ളു.

ലണ്ടനിലെ ട്രേഡ് യൂണിയനുകള്‍, നിയമസഭ സാമാജികര്‍, ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവര്‍ ഊബറിനെതിരെ രംഗത്ത് വന്നിരുന്നു. യൂബര്‍ വേണ്ടത്ര സുരക്ഷയും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നില്ല എന്നാണ് വിലക്കിന് കാരണമായി ട്രാന്‍സ്‌പോര്‍ട്ട് ഓഫ് ലണ്ടന്‍ പറയുന്നത്. 

നിലവില്‍ 40000ത്തോളം ഡ്രൈവര്‍മാര്‍ യൂബറുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. വിലക്കിനെതിരെ ഊബറിന് കോടതിയില്‍ അപ്പീല്‍ നല്‍കാം. വിലക്ക് പ്രഖ്യാപിച്ച് 21 ദിവസത്തിനകം അപ്പീല്‍ നല്‍കണം എന്നാണ് നിയമം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത