രാജ്യാന്തരം

യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; നാലുപേര്‍ക്ക് പരിക്ക്; അക്രമി മരിച്ച നിലയില്‍

സമകാലിക മലയാളം ഡെസ്ക്


കലിഫോര്‍ണിയ: യൂട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവയ്പില്‍ നാലുപേര്‍ക്കു പരുക്കേറ്റു. ആക്രമണം നടത്തിയെന്നു സംശയിക്കുന്ന സ്ത്രീയെ, കെട്ടിടത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വടക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് സമീപം സാന്‍ബ്രൂണോയിലാണ് യൂട്യൂബ് ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

1700 ജീവനക്കാരാണ്  യുട്യൂബ് ആസ്ഥാനത്ത് ജോലിചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് എല്ലാവരെയും ഒഴിപ്പിച്ചു. സംഭവത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഖം രേഖപ്പെടുത്തി.

ഈ മേഖലയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നു പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. വെടിയൊച്ച കേട്ടതായും ആളുകള്‍ പരിഭ്രാന്തരാണെന്നും ജീവനക്കാരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. അന്വേഷണം ആരംഭിച്ചതായി യുട്യൂബ് ഉടമകളായ ഗൂഗിള്‍ അറിയിച്ചു.

പ്രാദേശിക സമയം പകല്‍ 12.45 നാണ് വെടിവെപ്പ് നടന്നതെന്നാണ് വിവരം.  പരിക്കേറ്റവരില്‍ മൂന്നുപേരെ സാന്‍ഫ്രാന്‍സിസ്‌കോ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അതേസമയം സ്റ്റാന്‍ഫോര്‍ഡില്‍ അഞ്ചുപേര്‍കൂടി പരിക്കേറ്റ് ചികിത്സതേടിയെന്നും വിവരങ്ങളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''