രാജ്യാന്തരം

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ക്യാന്‍സര്‍ വരുത്തുമെന്ന് കേസ്: ദമ്പതിമാര്‍ക്ക് 195 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി 

സമകാലിക മലയാളം ഡെസ്ക്

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പൗഡറിന്റെ വര്‍ഷങ്ങള്‍ നീണ്ട ഉപയോഗം മെസോതെലിയോമ എന്ന ക്യാന്‍സര്‍ ബാധയ്ക്ക് കാരണമായെന്ന പരാതിയില്‍ ദമ്പതിമാര്‍ക്ക് വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ന്റെ ഉല്‍പന്നങ്ങളായ ബേബി പൗഡറും ഷവര്‍ ടു ഷവറും 30വര്‍ഷത്തോളം ഉപയോഗിച്ചിരുന്നെന്നും പൗഡര്‍ ശ്വസിച്ചതുമൂലം തനിക്ക് ശ്വാസകോശത്തില്‍ ക്യാന്‍സര്‍ പിടിപ്പെടുകയായിരുന്നെന്ന് ബാങ്ക് ഉദ്ധ്യോഗസ്ഥനായ സ്റ്റീഫന്‍ ലാന്‍സോ പറഞ്ഞു. സ്റ്റീഫന് നഷ്ടപരിഹാരമായി 195കോടി രൂപയും ഇയാളുടെ ഭാര്യയ്ക്ക് 45കോടി രൂപയും  നല്‍കാന്‍  ന്യൂ ജേഴ്‌സി കോടതി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയോട് ആവശ്യപ്പെട്ടു. 

ക്യാന്‍സറിന് കാരണമാകുന്ന പദാര്‍ത്ഥങ്ങള്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡറില്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് സ്ഥിരമായി ശ്വസിച്ചതാണ് തനിക്ക് രോഗം പിടിപെടാന്‍ കാരണമായതുമെന്ന സ്റ്റീഫന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആസ്ബറ്റോസുമായി അടുത്തിടപെഴുകുന്നവര്‍ക്കാണ് മെസോതെലിയോമ ക്യാന്‍സര്‍ ഉണ്ടാകുന്നത്. തങ്ങളുടെ ഉല്‍പന്നത്തില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാദിച്ചെങ്കിലും വിധി ദമ്പതികള്‍ക്ക് അനുകൂലമാകുകയായിരുന്നു. ഉല്‍പന്നത്തില്‍ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്ന് ചൂണ്ടികാട്ടി കമ്പനിക്കെതിരെ മറ്റൊരു കേസും കോടതിയുടെ പരിഗണനയിലുണ്ട്. ഈ കേസില്‍ മെയില്‍ വാദം കേള്‍ക്കാന്‍ ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു