രാജ്യാന്തരം

മൂന്നാം ലോക മഹായുദ്ധ മുന്നറിയിപ്പുമായി റഷ്യ; സിറിയയില്‍ നിന്നും അമേരിക്ക പിന്മാറിയില്ലെങ്കില്‍ ആണവായുധ യുദ്ധത്തിലേക്ക് നീങ്ങും

സമകാലിക മലയാളം ഡെസ്ക്

ഏഴ് വര്‍ഷമായി സിറിയയെ രക്ത കലുഷിതമാക്കി തുടരുന്ന ഏറ്റുമുട്ടല്‍ മൂന്നാം ലോക മഹായുദ്ധത്തിലേക്കെത്തിക്കുമെന്ന് റഷ്യന്‍ മാധ്യമങ്ങളുടെ മുന്നറിയിപ്പ്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ആണവ യുദ്ധത്തിലേക്ക് ഇത് നയിക്കുമെന്നും റഷ്യയുടെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

യുദ്ദ കലുഷിതമായ സിറിയയില്‍ ഇനിയും രാസായുധം പ്രയോഗിക്കാന്‍ ബാഷര്‍ അല്‍ അസദ് ഭരണകൂടം തുനിഞ്ഞാല്‍ അതിനെ  ശക്തമായി നേരിടുമെന്ന അമേരിക്കയുടെ പ്രതികരണത്തിന് പിന്നാലെയാണ് റഷ്യയുടെ മുന്നറിയിപ്പ്. സിറിയയ്‌ക്കെതിരെ അമേരിക്കയും ഫ്രാന്‍സും നടത്തുന്ന അതിക്രമങ്ങള്‍ അപലപിക്കണം എന്ന് ആവശ്യപ്പെട്ട് റഷ്യ കൊണ്ടുവന്ന പ്രമേയം ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ തള്ളിയിരുന്നു. ഇതില്‍ പ്രകോപിതരായിട്ടായിരുന്നു റഷ്യയുടെ മൂന്നാം ലോക മഹായുദ്ധ മുന്നറിയിപ്പ്. 

റഷ്യയില്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുമുള്ള  അതിക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രേമയത്തില്‍ ചൈന, ബൊളീവിയ എന്നീ രണ്ട് രാജ്യങ്ങളുടെ പിന്തുണ മാത്രമാണ് റഷ്യയ്ക്ക് ലഭിച്ചത്. യുകെ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, കുവൈറ്റ്, പോളണ്ട്, ഐവറി കോസ്റ്റ്  ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ റഷ്യയുടെ പ്രമേയം തള്ളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി