രാജ്യാന്തരം

മിഗുവല്‍ ഡയസ് ക്യൂബന്‍ പ്രസിഡന്റ്; പ്രസിഡന്റ് പദത്തില്‍ കാസ്‌ട്രോ യുഗത്തിന് വിരാമം

സമകാലിക മലയാളം ഡെസ്ക്

ഹവാന: ആറ് ദശകങ്ങള്‍ പിന്നിട്ട ക്യൂബയിലെ കാസ്‌ട്രോ യുഗത്തിന് വിരാമം. മിഗുവല്‍ ഡയസ് കാനല്‍ ക്യൂബയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. റൗള്‍ കാസ്‌ട്രോയുടെ പിന്തുടര്‍ച്ചക്കാരനായി ക്യൂബന്‍ നാഷണല്‍ അസംബ്ലിയാണ് മിഗുവലിനെ തെരഞ്ഞെടുത്തത്. 

ദേശീയ അസംബ്ലിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു വോട്ട് മാത്രമാണ് മിഗുവലിന് എതിരായി വന്നത്. 1959ന് ശേഷം കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരു വ്യക്തി ആദ്യമായിട്ടാണ് ക്യൂബയുടെ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. 1959ലെ വിപ്ലവത്തിന് ശേഷം ജനിച്ച ഒരാള്‍ കൂടിയാണ് ഇപ്പോള്‍ അധികാരത്തില്‍ എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

പ്രസിഡന്റ് പദവിയില്‍ നിന്നും പിന്‍വാങ്ങി എങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടിയുടെ നേതൃത്വ പദവിയില്‍ തുടരും.2021ലെ പാര്‍ട്ടി കോണ്‍ഗ്രസായിരിക്കും പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുക റൗള്‍ കാസ്‌ട്രോയുടെ ഉറ്റ അനുയായിയാണ് മിഗുവല്‍. അതുകൊണ്ട് തന്നെ നേതൃമാറ്റം ഉണ്ടായാല്‍ പോലും രാജ്യത്തിന്റെ നയങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

മുതലാളിത്തത്തിന് രാജ്യത്ത് സ്ഥാനമുണ്ടാകില്ലെന്നും, വിദേശ നയത്തില്‍ മാറ്റമുണ്ടാകില്ല എന്നും മിഗുവല്‍ വ്യക്തമാക്കി കഴിഞ്ഞു. എന്നാല്‍ വളര്‍ച്ചയില്ലാതെ നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ മിഗുവല്‍ പദ്ധതികള്‍ കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ക്യൂബന്‍ ജനത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി