രാജ്യാന്തരം

അഫ്ഗാനിസ്ഥനിലെ ഷിയാ പള്ളിയില്‍ ചാവേര്‍ ആക്രമണം; 29 പേര്‍ മരിച്ചു; ഈ വര്‍ഷം ഇതുവരെ മരിച്ചത് 1,700 സാധാരണക്കാര്‍

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 29 പേര്‍ മരിച്ചു. 80ലധികം പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ പക്തിയ പ്രവിശ്യയുടെ തലസ്ഥാനമായ ഗാര്‍ഡസ് നഗരത്തിലെ പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ കൂടിയിരുന്ന സമയത്ത് മുഖം മഴുവന്‍ മറച്ചെത്തിയ രണ്ട് ചാവേറുകളാണ് പള്ളിയില്‍ വച്ച് പൊട്ടിത്തെറിച്ചത്. പകല്‍ 1.30നായിരുന്നു ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാനടക്കമുള്ള ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. 

രണ്ട് സ്‌ഫോടനങ്ങളാണ് നടന്നതെന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് സുരക്ഷ ശക്തമാക്കി.

കഴിഞ്ഞ ദിവസം ജലാലാബാദിലും പടിഞ്ഞാറന്‍ പ്രവശ്യയായ ഫറാഹിലും ഐ.എസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ യഥാക്രമം 22ഉം 11ഉം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ ഈ വര്‍ഷം ഇതുവരെയായി 1,700 സാധാരണക്കാര്‍ വിവിധ സ്‌ഫോടനങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെട്ടതായി യു.എന്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കി. 2009ന് ശേഷം ആദ്യമായാണ് ഇത്രയധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത

മുസ്ലീങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്?, എനിക്ക് അഞ്ച് മക്കളുണ്ട്; മോദിയോട് മറുചോദ്യവുമായി ഖാര്‍ഗെ

തമിഴ്‌നാട്ടില്‍ കരിങ്കല്‍ ക്വാറിയില്‍ സ്‌ഫോടനം; നാലു തൊഴിലാളികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

നഖം നോക്കി ആരോഗ്യം അറിയാം; നിറത്തിലും ഘടനയിലും വ്യത്യാസമുണ്ടായാല്‍ ശ്രദ്ധിക്കണം