രാജ്യാന്തരം

യാത്രക്കാരന്‍ കോക്പീറ്റില്‍ അതിക്രമിച്ചു കയറി: എയര്‍ ഇന്ത്യാ വിമാനം തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

യാത്രക്കാരന്‍ കോക്പീറ്റില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യയുടെ മിലന്‍-ഡല്‍ഹി ഫ്‌ളൈറ്റ്  ഇറ്റലിയിലേക്ക് തന്നെ തിരിച്ചുപോയി. ഇന്നലെ രാത്രി വിമാനം പറന്നുയര്‍ന്ന് അധികസമയം വൈകുംമുന്നേയായിരുന്നു സംഭവം. 


സീറ്റ് നമ്പര്‍ 32സിയിലെ യാത്രക്കാരനായ ഗുരുപ്രീത് സിങാണ് കോക്പീറ്റിലേക്ക് ഓടിക്കയറിയത്. വിമാനം തിരിച്ചിറക്കിയതിന് ശേഷം ഇയ്യാളെ ലോക്കല്‍ പൊലീസിലേല്‍പ്പിച്ചു. 

20യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ 138ആണ് യാത്രക്കാരന്റെ പെരുമാറ്റം കാരണം തിരിച്ചിറക്കേണ്ടിവന്നത്. രണ്ട് മണിക്കൂര്‍ 37 മിനിറ്റ് വൈകിയാണ് വിമാനം പിന്നീട് യാത്ര പുനരാരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത