രാജ്യാന്തരം

നൃത്തം ചെയ്‌തോളു, കാര്‍ വേണ്ട: കി കി ഡാന്‍സിനെതിരേ കൊമേഡിയന്‍ ഷിഗ്ഗി

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: കി കി ഡാന്‍സ് ചലഞ്ച് ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ലോകത്തിന്റെ പല ഭാഗങ്ങളില്‍ ഉയര്‍ന്നതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും കൂടി. അതോടെ സുരക്ഷാ അധികൃര്‍ നിരീക്ഷണം കര്‍ശനമാക്കി. കേരളത്തിലടക്കം പൊലീസ് മുന്നറിയിപ്പുമായി രംഗത്തുണ്ട്. സഞ്ചരിക്കുന്ന കാറില്‍ നിന്ന് ഇറങ്ങി നിന്ന് നൃത്തം ചെയ്യുന്നതാണ് കി കി.

ഇപ്പോഴിതാ കി കി ചലഞ്ച് ചെയ്യരുതെന്ന് ചൂണ്ടിക്കാട്ടി ഇന്റര്‍നെറ്റ് കൊമേഡിയന്‍ ഷിഗ്ഗി രംഗത്ത്. കി കി ചലഞ്ച് ആദ്യമായി ചെയ്ത് ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചത് ഷിഗ്ഗിയായിരുന്നു. എന്നാല്‍ ഇത് ഷൂട്ട് ചെയ്ത സമയത്ത് സഞ്ചരിക്കുന്ന കാറില്ലായിരുന്നുവെന്ന് ഷിഗ്ഗി പറയുന്നു. എന്നാല്‍ സംഭവം വൈറലായതോടെ കൂടുതല്‍ പേര്‍ ഇത് ചെയ്ത് രംഗത്തെത്തി. ഇതോടെ അപകടങ്ങളും വര്‍ധിച്ചതോടെയാണ് ഷിഗ്ഗിയുടെ അഭ്യര്‍ഥന. ഇത്തരം സാഹസികതകളെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു