രാജ്യാന്തരം

നൊബേല്‍ സമ്മാന ജേതാവ് വി എസ് നയ്‌പോള്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സാഹിത്യകാരനും നൊബേല്‍ സമ്മാന ജേതാവുമായ വി എസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ഞായറാഴ്ച ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ വംശജനായ നയ്‌പോളിന് നൊബേല്‍ സമ്മാനം ലഭിച്ചത് 2001ലാണ്. 

ബന്ധുക്കളാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. 1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ ചഗ്‌വാനാസിലാണ് നയ്‌പോളിന്റെ ജനനം. 

1957ല്‍ ആദ്യനോവലായ ദ മിസ്റ്റിസ് മെസ്സര്‍ പ്രസിദ്ധീകരിച്ചു. കൊളോണിയലിസത്തിന്റെ കറുത്ത അധ്യായങ്ങള്‍ പരാമര്‍ശ വിധേയമാകുന്ന നിരവധി പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്, ദ് റിട്ടേണ്‍ ഓഫ് ഈവ പെരോണ്‍, ഇന്‍ എ ഫ്രീ സ്റ്റേറ്റ്, ദി എനിഗ്മ ഓഫ് അറൈവല്‍, ഇന്ത്യ വൂണ്ടഡ് സിവിലൈസേഷന്‍ എന്നിവ ശ്രദ്ധേയമായ കൃതികളാണ്. 

മുപ്പതിലധികം പുസ്തകങ്ങള്‍ രചിച്ചു. 1971 ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന നോവലിലുടെ അദ്ദേഹം ബുക്കര്‍ പ്രൈസ് നേടി. മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83-ാം സ്ഥാനവും ഇന്‍ ഫ്രീ സ്റ്റേറ്റിന് ലഭിച്ചു.  1990ല്‍ ബ്രിട്ടണിലെ എലിസബത്ത് 2 രാജ്ഞി നയ്‌പോളിനെ സര്‍ പദവി നല്‍കി ആദരിച്ചു. പാകിസ്ഥാനിലെ മുന്‍ മാധ്യമപ്രവര്‍ത്തക നാദിറയാണ് ഭാര്യ. 1996ല്‍ ആദ്യ ഭാര്യ പാട്രിക ഹേല്‍ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ