രാജ്യാന്തരം

വിശന്നുകരഞ്ഞ അനാഥകുഞ്ഞിനെ പാലൂട്ടിയ പൊലീസുകാരിക്ക് സ്ഥാനക്കയറ്റം

സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: വിശന്നുകരഞ്ഞ അനാഥകുഞ്ഞിന് പാലൂട്ടിയ പൊലീസുകാരിക്ക് സമൂഹമാധ്യമങ്ങളില്‍ ബിഗ് സല്യൂട്ട്.  മാതൃസ്‌നേഹം തുളുമ്പുന്ന പ്രവൃത്തിയിലൂടെ ലോകത്തിന്റെ ഹൃദയം കവര്‍ന്ന ഈ പൊലീസ്‌
ഉദ്യോഗസ്ഥ അര്‍ജന്റീനക്കാരിയാണ്.പേര് സെലെസ്റ്റ് ജാക്വിലിന്‍ അയാല. ആരോരുമില്ലാത്തൊരു കുഞ്ഞ് വിശന്നു കരഞ്ഞപ്പോള്‍ മറ്റൊന്നും ചിന്തിക്കാതെ അതിനെ പാലൂട്ടുന്ന ജാക്വിലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

അര്‍ജന്റീനയിലെ കുട്ടികളുടെ ആശുപത്രിയായ സോര്‍ മരിയാ ലുഡോവികായില്‍ കാവല്‍ ജോലി ചെയ്യുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുഞ്ഞിന്റെ കരച്ചില്‍ കണ്ടപ്പോള്‍ മനസ്സു തകര്‍ന്ന ജാക്വിലിന്‍ കുഞ്ഞിനു താന്‍ പാലൂട്ടിക്കോട്ടെ എന്ന് ആശുപത്രി അധികൃതരോടു ചോദിക്കുകയായിരുന്നു. പാല്‍ കുടിച്ചു തുടങ്ങിയതോടെ കുഞ്ഞ് കരച്ചില്‍ നിര്‍ത്തുകയും ചെയ്തു. 

ജാക്വിലിന്റെ കരുതലും സ്‌നേഹവും കണക്കിലെടുത്ത അധികാരികള്‍ പൊലീസ്‌
ഓഫീസര്‍ പദവിയില്‍ നിന്ന് സര്‍ജന്റ് പദവിയിലേക്ക് സ്ഥാനക്കയറ്റവും നല്‍കിയിട്ടുണ്ട്. കുഞ്ഞിനു പാലൂട്ടുന്ന കാര്യത്തില്‍ തനിക്കു രണ്ടാമതൊരിക്കല്‍ ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നാണ് ജാക്വിലിന്‍ പറയുന്നത്. ആ കുഞ്ഞിനെ അങ്ങനെ കണ്ടപ്പോള്‍ താന്‍ ശരിക്കും തകര്‍ന്നു. കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളുടെ കാര്യത്തില്‍ സമൂഹം അല്‍പം കൂടി കരുതല്‍ കൊടുക്കേണ്ടതുണ്ടെന്നും ജാക്വിലിന്‍ പറയുന്നു. 

ജാക്വിലിന്‍ പാലൂട്ടുന്ന ദൃശ്യം കണ്ടവരിലൊരാളാണ് ചിത്രം പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇതിനകം തന്നെ ഒരുലക്ഷത്തില്‍പ്പരം ഷെയറുകളും കമന്റുകളുമാണ് പോസ്റ്റിനു ലഭിച്ചത്. പോലീസ് ഉദ്യോഗസ്ഥയുടെ പരിവേഷമില്ലാതെ അനാഥയായൊരു കുഞ്ഞിന് പാലൂട്ടാന്‍ കാണിച്ച ജാക്വിലിന്റെ മഹാമനസ്‌കതയെ പുകഴ്ത്തുകയാണ് പലരും. എന്തിനധികം ജാക്വിലിന്റെ പേരുവരെ ഹാഷ്ടാഗ് ആയി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി