രാജ്യാന്തരം

കുവൈത്തില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം: ഇവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രാലയത്തിന്റെ വിസയില്‍ കുവൈത്തില്‍ എത്തി ജോലി കിട്ടാതെ കുടുങ്ങിയവരുടെ പ്രശ്‌നത്തിന് പരിഹാരമായി.  രണ്ടു വര്‍ഷത്തിലധികമായി ജോലിയോ താമസ രേഖയോ  ഇല്ലാതെ ദുരിതം അനുഭവിച്ച മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാം.

കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇവരുടെ പ്രശ്‌ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടതിനാലാണ് പ്രശ്‌നത്തിന് പരിഹാരം ഉണ്ടായത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതില്‍ ഏറെ ആശ്വാസത്തിലാണ് നഴ്‌സുമാര്‍. 

ജോലിയില്‍ പ്രവേശിക്കാന്‍ പോകുന്ന നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ എത്തി നന്ദി അറിയിച്ചു. ഏത് ആശുപത്രിയിലേക്കാണ് ഇവരുടെ നിയമനം എന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ഉത്തരവ് ഉണ്ടാകും. കുടുംബ വിസയില്‍ കഴിയുന്ന ഏതാനും ചിലരുടെ കാര്യത്തിലും ഉടനടി തീരുമാനം ഉണ്ടാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ