രാജ്യാന്തരം

'ഡൊണാള്‍ഡ് ട്രംപിനെ കിം ജോങ് ഉന്‍ വെടിവെച്ചു കൊന്നു!'; ദക്ഷിണ കൊറിയയുടെ പരിഹാസ ഇന്‍സ്റ്റലേഷന്‍

സമകാലിക മലയാളം ഡെസ്ക്


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെടിവെച്ചു കൊല്ലുന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. ദക്ഷിണ കൊറിയയിന്‍ തലസ്ഥാനം സോളില്‍ നടുന്ന ഒരു ആര്‍ട്ട് എക്‌സിബിഷനിലെ ഇന്‍സ്റ്റലേഷനിലെ രംഗമാണ് ഇപ്പോള്‍ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ഒരു ചര്‍ച്ചാ വിഷയം. 

ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതയെ പരിഹസിച്ചിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ കലാകാരന്‍ ലിം യുങ് സുങ് തയ്യാറാക്കിയ ഈ ഇന്‍സ്റ്റലേഷനില്‍. 

വീണ്ടുമൊരു യുദ്ധ പ്രതീതി ഉണര്‍ത്തി ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള നാടകീയമായ വാദപ്രതിവാദങ്ങളും ഭീഷണികളും ആണവ പരീക്ഷണങ്ങളും ലോകത്തെ ആശങ്കയുടെ നിഴലിലാക്കിയ വര്‍ഷം കടന്നു പോകുമ്പോഴാണ് പരിഹാസ ഇന്‍സ്റ്റേലേഷനുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയിരിക്കുന്നത്. 

സുഹൃത്തുക്കളായിരുന്ന കിമ്മും ട്രംപും പണത്തിന് വേണ്ടി തര്‍ക്കത്തിലേര്‍പ്പെടുന്നതും അവാസനം കിം ട്രംപിനെ വെടിവെച്ചു കൊല്ലുന്നതുമാണ് ഇന്‍സ്റ്റലേഷന്റെ ഇതിവൃത്തം. 

ഇന്‍സ്റ്റലേഷന്‍ കാണാന്‍ നിരവധി പേരാണ് എത്തിയത്. പക്ഷേ ചിലര്‍ക്ക് ഇത് അത്ര ദഹിച്ചിട്ടില്ല. ദക്ഷിണ കൊറിയയുടെ പ്രധാന സഖ്യ രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റിന്റെ തങ്ങളുടെ പരമ്പരാഗത ശത്രു വെടിവെച്ചു കൊല്ലുന്നത് ചിത്രീകരിച്ചിരിക്കുന്നത് മോശമാണ് എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. 

ഈ ചിത്രീകരണം രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമെന്നും തങ്ങള്‍ ഉത്തര കൊറിയയോട് അടുക്കുകയാണെന്ന് അമേരിക്കയ്ക്ക് തോന്നലുണ്ടാക്കുമെന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ