രാജ്യാന്തരം

മോദി പലസ്തീനില്‍; അകമ്പടി സേവിച്ചത് ഇസ്രയേല്‍ ഹെലികോപ്റ്ററുകള്‍

സമകാലിക മലയാളം ഡെസ്ക്

റമല്ല: ഒരുദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീനിലെത്തി. ഇന്നുമുതല്‍ പന്ത്രണ്ടാം തീയതിവരെ നീണ്ടു നില്‍ക്കുന്ന പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മോദി പലസ്തീനിലെത്തിയത്. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പലസ്തീന്‍ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസുമായി മോദി ചര്‍ച്ച നടത്തും. 

കൂടിക്കാഴ്ചയില്‍  പലസ്തീന്‍ ജനതക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഇന്ത്യയുെട പിന്തുണ അറിയിക്കും. റമല്ലയില്‍ നടക്കുന്ന കൂടിക്കാഴ്ചക്കു ശേഷം നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. 

പലസ്തീനിലെത്തിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള ചരിത്രപരമായ സന്ദര്‍ശനമാണ് ഇതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം മോദിയുടെ പലസ്തീന്‍ യാത്രയ്ക്ക് അകമ്പടി സേവിച്ചത് ഇസ്രയേല്‍ വ്യേമസേനയുടെ ഹെലികോപ്റ്ററുകളാണ്. എന്നാല്‍ മോദി സഞ്ചരിച്ചത് ജോര്‍ദാന്റെ ഹെലികോപ്റ്ററിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി