രാജ്യാന്തരം

അബുദാബി മോദിയുടെ രണ്ടാംവീട്; ഇന്ത്യന്‍ പ്രധാനമന്ത്രി അടുത്ത സുഹൃത്തെന്ന് യുഎഇ കിരീടാവകാശി 

സമകാലിക മലയാളം ഡെസ്ക്

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്ന് യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. അബുദാബി ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ രണ്ടാം വീടാണെന്നും കിരീടാവകാശി പറഞ്ഞെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

'യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു. ഈ പങ്കിനെക്കുറിച്ചു യുഎഇയിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കും. ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം' ഗോഖല പറഞ്ഞു. ഇന്ത്യയുടെ കഠിനാധ്വാനവും വിശ്വാസയോഗ്യമായ പ്രവര്‍ത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് ദിവസത്തെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രിക്ക് അബുദാബിയില്‍ രാജകീയ സ്വീകരണമാണ് ലഭിച്ചത്. കിരീടാവകാശിയും രാജകുടുംബത്തിലെ പ്രമുഖരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.  പലസ്തീന്‍ സന്ദര്‍ശനത്തിന് ശേഷമാണ് മോദി യുഎഇയിലേക്ക് പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍