രാജ്യാന്തരം

കത്ത് പൊട്ടിച്ചു, ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍; വില്ലനായത് കത്തിലുണ്ടായിരുന്ന പൊടി 

സമകാലിക മലയാളം ഡെസ്ക്

വീട്ടിലേക്ക് വന്ന കത്ത് പൊട്ടിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ വനീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തിലുണ്ടായിരുന്ന വെളുത്ത പൊടിയാണ് വില്ലനായത്. കത്ത് പൊട്ടിച്ചപ്പോള്‍ പൊടി ശരീരത്തില്‍ വീണതിനെത്തുടര്‍ന്ന് വനീസയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെ പേരില്‍ മാന്‍ഹാട്ടനിലെ വസതിയിലാണ് കത്ത് വന്നത്. എന്നാല്‍ കത്തിലുണ്ടായിരുന്ന പൊടി എന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭാര്യയും കുട്ടിയും സുരക്ഷിതരാണെന്ന് ട്രംപ് ജൂനിയര്‍ ട്വിറ്ററിലൂടെ പറഞ്ഞു. എതിരഭിപ്രായം പ്രകടിപ്പിക്കാന്‍ ഇത്തരത്തിലുള്ള വഴികള്‍ തേടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും സംഭവത്തില്‍ അപലപിച്ചു. 
 
ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'