രാജ്യാന്തരം

ലോകത്തിലെ ഏറ്റവും വലിയ കാറ്ററിംഗ് കമ്പനിയുടെ സിഇഒയും കുടുംബവും സീപ്ലെയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു 

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ കാറ്ററിംഗ് കമ്പനിയായ കോമ്പസ് ഗ്രൂപ്പ് പിഎല്‍സിയുടെ സിഇഒയും കുടുംബവും സിപ്ലെയിന്‍ തകര്‍ന്ന് മരിച്ചു. പുതുവര്‍ഷം ആഘോഷിക്കാനായി എത്തിയ റിച്ചാര്‍ഡ് കസിന്‍സിന്റെ കുടുംബമാണ് ദാരുണമായി കൊല്ലപ്പെട്ടത്. സിഡ്‌നിയിലെ നദിയില്‍ വെച്ചാണ് സീപ്ലെയിന്‍ തകര്‍ന്നത്.  

റിച്ചാര്‍ഡ് കസിന്‍സ് കൂടാതെ അദ്ദേഹം വിവാഹം കഴിക്കാനിരുന്ന എമ്മ ബൗഡന്‍(48), എമ്മയുടെ മകള്‍ ഹീതര്‍ ബൗഡന്‍ (11), റിച്ചാര്‍ഡിന്റെ മക്കളായ എഡ്വേഡ് കസിന്‍, വില്യം കസിന്‍സ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സീ പ്ലെയ്‌നിന്റെ പൈലറ്റ് ഗാരത്ത് മോര്‍ഗനും (44) അപകടത്തില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ 11 വര്‍ഷമായി ബ്രിട്ടീഷ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ്, ഫുഡ് സര്‍വീസ് ഭീമന്റെ തലപ്പത്തിരിക്കുകയായിരുന്നു റിച്ചാര്‍ഡ്. 

സൂപ്പര്‍മാര്‍ക്കറ്റ് ഭീമനായ ടെസ്‌കോയുടെ മുതിര്‍ന്ന് വ്യക്തിഗത ഡയറക്റ്റര്‍ എന്ന സ്ഥാനം ഒഴിയാനുള്ള തീരുമാനം എടുത്തിരിക്കെയാണ് അപകടമുണ്ടായത്. ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സിഇഒമാരുടെ പട്ടികയില്‍ റിച്ചാര്‍ഡ് ഉള്‍ട്ടിരുന്നു. സീ പ്ലെയിന്‍ തകര്‍ന്നു വീഴാനുണ്ടായ കാരണത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. സിഡ്‌നി സീപ്ലെയിന്‍ ബിസിനസിന്റെ ഭാഗമായി 2005 ലാണ് ഇത് ആരംഭിച്ചത്. സംഭവത്തെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍