രാജ്യാന്തരം

'നല്ലത് ചെയ്തതുകൊണ്ട് രജനീകാന്ത് ജയിലില്‍ കിടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ല'; മുന്നറിയിപ്പുമായി ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റിന്റെ മകന്‍

സമകാലിക മലയാളം ഡെസ്ക്

സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ടീയ പ്രവേശനത്തേക്കുറിച്ച് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വിവിധ തുറകളില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. നിരവധി രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും ഇതിനെക്കുറിച്ച് അഭിപ്രായം പറഞ്ഞു കഴിഞ്ഞു. ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്‌സെയുടെ മകന്‍ നമലാണ് അവസാനമായി സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞിരിക്കുന്നത്. ശിവാജി സിനിമയിലെപ്പോലെ നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ട് ജയിലില്‍ കിടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് തന്റെ ട്വീറ്റിലൂടെ നമല്‍ പറയുന്നത്. 

'എന്റെ അച്ഛന്‍ രജപക്‌സെയുടെ ഏറ്റവും പ്രീയപ്പെട്ട നായകന്‍മാരില്‍ ഒരാളായ രജനികാന്ത് രാഷ്ട്രീയത്തിലേക്ക് വരികയാണ്. ഇത് നല്ല വാര്‍ത്തയാണ്. സിനിമയില്‍ നടന്നത് ജീവിതത്തില്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കാം. ശിവാജി സിനിമയിലേതു പോലെ നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ട് അദ്ദേഹം ജയിലില്‍ കിടക്കുന്നതു കൊണാന്‍ ആഗ്രഹിക്കുന്നില്ല. രാഷ്ട്രീയത്തിലേക്ക് രജനീകാന്തിന് സ്വാഗതം' - നമല്‍ രജപക്‌സെ ട്വീറ്റ് ചെയ്തു. 

ഡിസംബര്‍ 31 നാണ് രജനീകാന്ത് തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതിന്റെ ഭാഗമായി പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കാനുള്ള തയാറെടുപ്പിലാണ് അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍