രാജ്യാന്തരം

മൂന്നുവയസുകാരി ഷെറിന്റെ മരണം; വളര്‍ത്തച്ഛനെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഡാലസ്: അമേരിക്കയിലെ ഡാലസില്‍ മൂന്നുവയസുകാരിയായ ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസ്, ഭാര്യ സനി മാത്യൂസ് എന്നിവരാണ് കേസിലെ പ്രതികള്‍. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് വെസ്ലി മാത്യൂസിനെതിരെ ചുമത്തിയിരിക്കുന്നത്.

മൂന്നുവയസുകാരിയ ഷെറിന്‍ മാത്യൂസിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു. വെസ്ലി മാത്യൂസിനെതിരെ മറ്റ് സാഹചര്യതെളിവുകളും അന്വേഷണസംഘം കുറ്റപത്രത്തില്‍ നിരത്തിയിട്ടുണ്ട്. 

2017 ഒക്ടോബര്‍ 22നാണ് വീടിന് സമീപത്തെ കലുങ്കിനടിയില്‍ നിന്ന് ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍