രാജ്യാന്തരം

തുര്‍ക്കിയില്‍ വിമാനം കടലിലേക്ക് തെന്നി; 168 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

അങ്കാറ: തുര്‍ക്കിയില്‍ റണ്‍വേയില്‍നിന്ന് തെന്നിനീങ്ങിയ വിമാനം കടലിലേക്ക് കുത്തിയിറങ്ങി ചെളിയില്‍ പുതഞ്ഞു നിന്നു. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിന്‍ ക്രൂ അംഗങ്ങളും അദ്ഭുതകരമായി രക്ഷപ്പെട്ടു. വടക്കന്‍ തുര്‍ക്കിയിലെ ട്രബ്‌സോണിലാണു സംഭവം.

പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കടലിലേക്കു കുത്തിയിറങ്ങിയ വിമാനം ചെളിയില്‍ പുതഞ്ഞതിനാല്‍ മാത്രമാണ് വെള്ളത്തിലേക്ക് വീഴാതിരുന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും മഴ പെയ്ത് റണ്‍വേ തെന്നിയതാണെന്ന് റിപ്പോര്‍ട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ