രാജ്യാന്തരം

പ്രണയത്തിനായി  അയാക്കോ രാജകുമാരി കൊട്ടാരം ഉപേക്ഷിക്കുന്നു ; വിവാഹം ഒക്ടോബറില്‍

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍:  ജാപ്പനീസ് രാജകുമാരിയായിരുന്ന മാകോയുടെ  പാത പിന്തുടരുകയാണ് അയാക്കോ രാജകുമാരിയും. രാജകുടുംബത്തിന് പുറത്ത് നിന്നുള്ള കി മൊറിയയെ പ്രണയിച്ചതിനാല്‍ രാജകീയപദവികളും കൊട്ടാരവും ഉപേക്ഷിക്കുകയാണെന്ന്  അയാക്കോ രാജകുമാരി അറിയിച്ചു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ കൊട്ടാരം പുറത്ത് വിട്ടിരുന്നു.

ഒക്ടോബര്‍ 29 ന് ടോക്യോയില്‍ വച്ചാവും വിവാഹച്ചടങ്ങുകള്‍ നടക്കുക.  ജപ്പാനിലെ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന കി മൊറിയയെ കഴിഞ്ഞ വര്‍ഷമാണ് അയാക്കോ രാജകുമാരി പരിചയപ്പെടുന്നത്.

അയാക്കോയുടെ അമ്മ ഹിസാക്കയും മൊറിയയുടെ അമ്മയും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇരുവരുടെയും പ്രണയത്തിലേക്കും ഇപ്പോള്‍ വിവാഹത്തിലേക്കും നയിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ആലോചിച്ച് എടുത്ത തീരുമാനമാണ് ഇതെന്ന് അയാക്കോ പറഞ്ഞു. 
മാകോ രാജകുമാരി കഴിഞ്ഞവര്‍ഷമാണ് സുഹൃത്തിനെ വിവാഹം കഴിക്കുന്നതിനായി രാജകീയപദവികള്‍ ഉപേക്ഷിച്ചത്‌.  ജപ്പാനിലെ നിയമം അനുസരിച്ച് രാജകുടുംബത്തിന് പുറത്തു നിന്നും വിവാഹം കഴിക്കുന്നവര്‍ കൊട്ടാരത്തില്‍ തുടരാനോ രാജകീയ പദവികള്‍ വഹിക്കാനോ പാടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍