രാജ്യാന്തരം

ടോക്യോ വിഷവാതക ആക്രമണം : മത ആചാര്യന്‍ ഷോകോ അസഹാരയെയും കൂട്ടാളികളെയും തൂക്കിലേറ്റി

സമകാലിക മലയാളം ഡെസ്ക്

ടോക്യോ : ജപ്പാനിലെ ടോക്യോ ഭൂഗര്‍ഭ റെയില്‍വേ സ്റ്റേഷനില്‍ സരിന്‍ എന്ന വിതവാതകം ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിടിയിലായ ഓം ഷിന്റിക്യോ എന്ന തീവ്ര മതസംഘടനയുടെ ആചാര്യന്‍ ഷോകോ അസഹാരയെയും കൂട്ടാളികളായ മറ്റ് ആറുപേരെയും തൂക്കിലേറ്റി. ടോക്യോ ഡിറ്റന്‍ഷന്‍ ഹൗസില്‍ വെച്ച് വെള്ളിയാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്. ഇക്കാര്യം ജപ്പാന്‍ നീതിന്യായ വകുപ്പ് സ്ഥിരീകരിച്ചു. 

വധശിക്ഷയ്‌ക്കെതിരായ ഇവരുടെ അപ്പീല്‍ ജനുവരിയില്‍ തള്ളിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ആറുപേര്‍ വധശിക്ഷ കാത്ത് കഴിയുകയാണ്. 1995 മാര്‍ച്ച് 20 നാണ് 13 പേരുടെ മരണത്തിന് ഇടയാക്കിയ വിഷവാതക ആക്രമണം നടന്നത്. സരിന്‍ എന്ന വാതക ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അയ്യായിരത്തോളം പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്‍ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു അത്. 

സംഭവത്തില്‍ ഷിന്റിക്യോ മത സ്ഥാപകന്‍ ഷോകോ അസഹാര അടക്കം 13 പേരെയാണ് കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. മറ്റ് ആറുപേരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചിരുന്നു. ജപ്പാന്‍കാരനായ ഷോക്കോ അസഹാരയാണ് 1984 ല്‍ ഷിന്റിക്യോ അഥവാ ആലെഫ് എന്ന മതസംഘനയ്ക്ക് രൂപം നല്‍കിയത്.  ബുദ്ധമതത്തിലെ തേരവാദ, മഹായാന, താന്ത്രിക് വജ്രായന സമ്പ്രദായങ്ങള്‍, യോഗ, ക്രിസ്തുമതം, നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ എന്നിവയില്‍നിന്നെല്ലാം ആശയങ്ങള്‍ സ്വീകരിച്ച് രൂപപ്പെടുത്തിയ ഒരു സങ്കര മതരൂപമാണ് ഓം ഷിന്റിക്യോ.

1989 ല്‍ ഈ ജപ്പാന്‍ സര്‍ക്കാരില്‍ നിന്നും സ്വതന്ത്ര മതസംഘടന പദവി നേടാന്‍ ഓം ഷിന്റിക്യോയ്ക്ക് കഴിഞ്ഞു. തങ്ങള്‍ക്ക് 9,000 അംഗങ്ങളുള്ളതായി 1995 ല്‍ സംഘടന അവകാശപ്പെട്ടെങ്കിലും, ജപ്പാന്‍ സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഓം ഷിന്റിക്യോ,ആലെഫ് അംഗങ്ങളുടെ എണ്ണം 1,650 ആണ്. കാനഡ സര്‍ക്കാരും, അമേരിക്കയും, യൂറോപ്യന്‍ യൂണിയനും, ഓം ഷിന്റിക്യോയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നിരോധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി