രാജ്യാന്തരം

തായ്‌ലന്റ്: ഗുഹയില്‍ കുടുങ്ങിയവരെ പെട്ടെന്ന് പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ബാങ്കോക്ക്: തായ്‌ലന്റിലെ ലാവോങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള നീക്കം തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സംഘം കുടുങ്ങിയ ശേഷം ഗുഹയിലുണ്ടായ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് ഇന്നുള്ളത്.  അതിനാല്‍ ഇന്നാണ് ഡ്രൈ ഡേ എന്നും കുട്ടികളെ പുറത്തെത്തിക്കാനുള്ള സര്‍വ ശ്രമങ്ങളും ഇന്ന് നടത്തുമെന്നും ചിയാങ് റായ് പ്രവിശ്യാ ഗവര്‍ണര്‍ നരോങ്‌സാക് ഒസറ്റനകോന്‍ പറഞ്ഞു. 

ലോകത്തിലെയും തായ്‌ലന്റിലെയും പ്രമുഖ മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. 18 അംഗ മുങ്ങല്‍ വിദഗ്ധ സംഘം ഗുഹയിലേക്ക് കയറിയതായും ഗവര്‍ണര്‍ അറിയിച്ചു. കുട്ടികള്‍ തയാറാണെന്ന് അവരാടൊപ്പമുള്ള രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. വൈദ്യ സംഘം അടിയന്തര ചികിത്‌സക്ക് വേണ്ടിയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി തയാറായിട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ