രാജ്യാന്തരം

ട്വിറ്ററില്‍ ആളുകള്‍ പിന്തുടരുന്നതില്‍ മുന്നില്‍ ട്രംപ്; മോദി മൂന്നാമത്

സമകാലിക മലയാളം ഡെസ്ക്

ജനീവ: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോക നേതാവ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടാമത് ്ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ്. 4.5 മില്ല്യണ്‍ ഫോളോവേള്‌സാണ് ഓരോ ദിവസവും ട്രംപിനെ പിന്തുടരുന്നത്. 

ട്രംപിനെ പിന്തുടരുന്നവരുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 52 മില്യണ്‍ ഫോളേവഴ്‌സാണ് ട്രംപിനെ പിന്തുടരുന്നവര്‍. നരേന്ദ്രമോദിയാണ് മൂന്നാമത്. ഒട്ടുമിക്ക പ്രതികരണങ്ങളും ട്രംപും മോദിയും പങ്കുവെക്കുന്നത് ട്വിറ്ററിലൂടെയായ സാഹചര്യത്തിലാണ് പിന്തുടരുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പിന്തുടരുന്നവരുമായി ട്രംപ് സമ്പര്‍ക്കം നടത്തിയത് 264.5 മില്ല്യാണാണ്. ഇക്കാര്യത്തിലും മാര്‍പ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നിലല്ല. കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടര്‍ന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയിനെയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍