രാജ്യാന്തരം

അഫ്ഗാനില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിന് നേരെ തീവ്രവാദി ആക്രമണം: പത്തുമരണം

സമകാലിക മലയാളം ഡെസ്ക്

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ സര്‍ക്കാര്‍ സ്ഥപാനത്തിന് നേരെ തീവ്രവാദി ആക്രമണം. പത്തുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസിലാണ് ആക്രമണം നടന്നത്. ബുധനാഴ്ച രാവിലെ 9.30ഓടെയായിരുന്നു ആക്രമണം. രണ്ട് സ്‌ഫോടനങ്ങളും അക്രമി നടത്തി. 

കൊല്ലപ്പെട്ടവരില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.കെട്ടിടത്തിനുള്ളില്‍ അമ്പതോളംപേര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമം സുരക്ഷാ സേന തുടരുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. 

രണ്ടാഴ്ചയ്ക്കുള്ളില്‍ ജലാലാബാദില്‍ നടക്കുന്ന മൂന്നാമത്തെ തീവ്രവാദി ആക്രമണമാണിത്. താലിബാനൊപ്പം ഇസ്‌ലാമിക് സ്റ്റേറ്റും പ്രദേശത്ത് ശക്തിപ്രാപിച്ചു വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം