രാജ്യാന്തരം

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയത് ഒരു വര്‍ഷത്തില്‍ അധികം; അധ്യാപിക അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: പഠിപ്പിക്കുന്ന സ്‌കൂളിലെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ ഒരു സ്‌കൂളിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഫിസിക്കല്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്ന ഏഞ്ചല വെബ് ആണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലേറെയായി അവര്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം പുലര്‍ത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

ഇതിനെതിരേ പരാതി ഉയര്‍ന്നതോടെയാണ് അധ്യാപിക അറസ്റ്റിലാകുന്നത്. ഇവരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കുകയും വിചാരണ നടത്തുകയും ചെയ്യും. സ്‌കൂള്‍ സമയത്തിനിടെ അധ്യാപിക കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ  ഭര്‍ത്താവ് ഇതേ സ്‌കൂളിലെ പ്രധാനാധ്യാപകനാണ്. 

പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്നിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥി സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഉടന്‍ തന്നെ അറസ്റ്റിലായെങ്കിലും കനത്ത തുക ജാമ്യം നല്‍കി ഏഞ്ചല പുറത്തിറങ്ങി. എന്നാല്‍ ഭര്‍ത്താവും പ്രിന്‍സിപ്പലുമായ മാര്‍ഷല്‍ വെബ് ഇതോടെ അനിശ്ചിതകാലത്തേക്ക് അവധി നല്‍കി സ്‌കൂളില്‍ നിന്ന് മാറി. അധ്യാപികയ്‌ക്കെതിരായ പ്രതിഷേധം ശക്തമാവുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി