രാജ്യാന്തരം

'പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ആഗസ്റ്റ് 11 ന്', ദാരിദ്ര്യം തുടച്ചു നീക്കുമെന്നും ഇമ്രാന്‍ഖാന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ആഗസ്റ്റ് പതിനൊന്നിന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പിടിഐ ചെയര്‍മാന്‍ ഇമ്രാന്‍ഖാന്‍. സ്വാതന്ത്ര്യദിനത്തിന് മുമ്പ് സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകുമെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി എത്രയും വേഗം പ്രസിഡന്റ് ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇമ്രാന്‍ഖാന്‍ വെളിപ്പെടുത്തി. പാകിസ്ഥാന്‍ നാഷ്ണല്‍ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് ഇമ്രാന്‍ഖാന്റെ പാകിസ്ഥാന്‍ തെഹ്‌രീക് - ഇ- ഇന്‍സാഫ്

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാകും തന്റെ സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.  നാഷ്ണല്‍ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം സീറ്റുകള്‍ നേടിയ ഒറ്റക്കക്ഷിയായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി മാറിയെങ്കിലും സര്‍ക്കാരുണ്ടാക്കുന്നതിനുള്ള അംഗങ്ങള്‍ തികഞ്ഞിരുന്നില്ല. 116 സീറ്റുകളാണ് പാര്‍ട്ടി നേടിയത്. പിഎംഎല്ലും പിപിപിയും 64 ഉം 43 ഉം സീറ്റുകളിലാണ് വിജയിച്ചത്. 

സ്വതന്ത്രന്‍മാരെ കൂടെ നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനാണ് പിടിഐ ഇപ്പോള്‍ ശ്രമിക്കുന്നത്. മുത്തഹിദ ഖുവാമിമൂവ്‌മെന്റിന്റെയും  ഗ്രാന്റ് ഡെമോക്രാറ്റിക് അലയന്‍സിന്റെയും പിഎംഎല്‍-ഖ്വെയ്ദിന്റെയും പിന്തുണയ്ക്ക് പുറമേ ബലൂചിസ്ഥാന്‍ അവാമി ലീഗിന്റെ പിന്തുണയും ലഭിക്കുമെന്നാണ് ഇമ്രാന്‍ഖാന്റെ കണക്കു കൂട്ടല്‍.

എന്നാല്‍ പിപിപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിലൂടെ ഭരണകക്ഷിക്കെതിരെ പ്രതിരോധം തീര്‍ക്കാനാണ് മുന്‍പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് ശ്രമിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി