രാജ്യാന്തരം

'അവരെ തല്ലിയതില്‍ കുറ്റബോധമില്ല'; ജയില്‍ തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും തമിമി

സമകാലിക മലയാളം ഡെസ്ക്

 പാലസ്തീന്‍: ഇസ്രയേലി സൈനികരുടെ മുഖത്തടിച്ചതില്‍ തെല്ലും കുറ്റബോധം തോന്നുന്നില്ലെന്ന് അഹേദ് തമിമി.  സൈനികന്റെ മുഖത്തടിച്ച കുറ്റത്തിന് കഴിഞ്ഞ എട്ട് മാസമായി തമിമിയെയും അമ്മ നരീമനെയും ഇസ്രയേല്‍ തടവിലാക്കിയിരിക്കുകയായിരുന്നു.
 
ജയിലില്‍ പോകുമെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഇസ്രയേലി സൈനികരെ തല്ലുന്നതില്‍ നിന്നും പിന്‍മാറില്ലായിരുന്നുവെന്നും താന്‍ പാലസ്തീന്റെ പോരാളിയായ പെണ്‍കുട്ടിയാണെന്നും തമിമി വ്യക്തമാക്കുന്നു. ഞാന്‍ തല്ലുകയല്ലേ ചെയ്തുള്ളൂ, വേറെ ആരെങ്കിലുമായിരുന്നു എങ്കില്‍ കൊന്നുകളഞ്ഞേനെ. അത്രയേറെ ദ്രോഹം ഇസ്രയേല്‍ പാലസ്തീനികളോട് ചെയ്യുന്നുണ്ട് എന്നും തമിമി അഭിമുഖത്തില്‍ തുറന്നടിച്ചു.

നിയമം പഠിക്കാനാണ്  ഇഷ്ടമെന്നാണ് 17കാരിയായ തമിമി പറയുന്നത്. ഇസ്രയേല്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പുറംലോകത്തെ അറിയിക്കണമെങ്കില്‍ അത് മാത്രമേ മാര്‍ഗ്ഗമുള്ളൂവെന്നാണ് തമിമിയുടെ നിലപാട്.

ഡിസംബര്‍ മാസത്തിലാണ് നബിസലേയിലെ വീട്ടുമുറ്റത്ത് വച്ച് ഇസ്രയേല്‍ സൈനികനും തമിമിയും തമ്മില്‍ വാക്തര്‍ക്കം ഉണ്ടായത്. ഇതേത്തുടര്‍ന്ന് സൈനികന്റെ മുഖത്ത് തമിമി അടിച്ചു.സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം തമിമിയെയും അമ്മയും ജയിലില്‍ ആവുകയായിരുന്നു. ജയില്‍ ജീവിതം തന്റെ രീതികളെ മാറ്റിയെന്നും കൂടുതല്‍ ലക്ഷ്യബോധം കൈവന്നതു പോലെ തോന്നുന്നുണ്ടെന്നും തമിമി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

മമതയെയും പൊലീസിനേയും കാണിക്കില്ല, ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും

യോദ്ധയും, ഗാന്ധര്‍വവും, നിര്‍ണ്ണയവും മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞത്,വിട പറഞ്ഞത് സഹോദരന്‍: മോഹന്‍ലാല്‍

കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും