രാജ്യാന്തരം

ലോകകപ്പ് ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി; ഏഴുപേര്‍ക്ക് പരുക്ക്

സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: മോസ്‌കോ റെഡ് സ്‌ക്വയറിന് സമീപം ആള്‍ക്കൂട്ടത്തിലേക്ക് ടാക്‌സി കാര്‍ പാഞ്ഞുകയറി ഏഴുപേര്‍ക്കു പരുക്ക്. ലോകകപ്പ് കാണാനെത്തിയ രണ്ടു മെക്‌സികോ പൗരന്മാരും പരുക്കേറ്റവരുടെ കൂട്ടത്തിലുണ്ട്. ലോകകപ്പ് ആരവത്തില്‍ ശനിയാഴ്ച വൈകീട്ട് നഗരത്തില്‍ വന്‍തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം. 

സംഭവം ബോധപൂര്‍വം നടന്നതല്ലെന്നാണ് പൊലീസിന്റെ നിഗമനം. ദൃശ്യങ്ങള്‍ ഇത് വ്യക്തമാക്കുന്നതായും പൊലീസ് പറഞ്ഞു. വാഹനത്തിന്റെ െ്രെഡവര്‍ക്കു കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്ന് മോസ്‌കോ മേയര്‍ സെര്‍ജി സോബ്യാനിന്‍ ട്വിറ്ററില്‍ അറിയിച്ചു. ഉറക്കക്കുറവ് മൂലമാണ് അപകടം സംഭവിച്ചതെന്നു കാര്‍ െ്രെഡവര്‍ പൊലീസിനോടു പറഞ്ഞു. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള െ്രെഡവിങ് ലൈസന്‍സാണ് പൊലീസിന് കാര്‍ െ്രെഡവറുടെ പക്കല്‍ നിന്നു ലഭിച്ചത് 

പരുക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. യുക്രെയ്ന്‍, അസര്‍ബൈജാന്‍, റഷ്യ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ളവരാണു മറ്റുള്ളവര്‍. മഞ്ഞ നിറമുള്ള ഹ്യുണ്ടായ് ടാക്‌സി കാര്‍ കാല്‍നട യാത്രക്കാരെ ഇടിച്ചശേഷം നടപ്പാതയിലൂടെ മീറ്ററുകളോളം മുന്നോട്ടുപോയി. ഞായറാഴ്ച മോസ്‌കോയിലെ ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ മെക്‌സികോ- ജര്‍മനി മല്‍സരം നടക്കാനിരിക്കുകയാണ്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്