രാജ്യാന്തരം

ആകാശത്തിനും മീതെ: ഈ രണ്ട് പാക്കിസ്ഥാനി വനിതാ പൈലറ്റുമാരാണ് ട്വിറ്ററിലെ താരങ്ങള്‍ 

സമകാലിക മലയാളം ഡെസ്ക്

പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) പങ്കുവച്ച രണ്ടു വനിതാ പൈലറ്റുമാരുടെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒറ്റ ദിവസത്തിനുള്ളില്‍ വൈറലായ ചിത്രം നിരവധി അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. 

ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയിലെ ഗില്‍ഗിറ്റ് എന്ന സ്ഥലത്തേക്ക് വിജയകരമായി വിമാനം പറത്തിയതിനാണ് ക്യാപ്റ്റന്‍ മറിയം മസൂദിനെയും ഫസ്റ്റ് ഓഫീസര്‍ ഷുമൈല മസാറിനെയും അഭിനന്ദിച്ച് പിഐഎ ട്വിറ്റ് ചെയ്തത്. ഗില്‍ഗിറ്റിലെക്ക് വിജയകരമായി വിമാനം പറത്തിയ ഇവര്‍ ദുര്‍ഘടമായ ഈ യാത്രയെ നിസാരമെന്ന് തോന്നിപ്പിക്കുകയാണെന്ന് ട്വിറ്റില്‍ പറയുന്നു. 


ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇവരുടെ ചിത്രത്തിന് കീഴില്‍ അഭിനന്ദന പ്രവാഹമാണ് കാണാന്‍ കഴിയുക. 10,000ത്തിനടുത്ത് ലൈകുകള്‍ നേടിയെടുത്ത ചിത്രം 3000ത്തിനടുത്ത് ആളുകള്‍ റീട്വീറ്റ് ചെയ്തുകഴിഞ്ഞു. ഇവര്‍ക്കൊപ്പം നടത്തിയ യാത്രകള്‍ ഓര്‍ത്തെടുത്ത് ഇവരെകുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ ചിത്രത്തിനടിയില്‍ രേഖപ്പെടുത്തുന്നവരെ വരെ ഇവിടെ കാണാന്‍ കഴിയും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

നടി കനകലത അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍