രാജ്യാന്തരം

മൈക്കിള്‍ ജാക്‌സന്റെ പിതാവ് അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു. 89 വയസായിരുന്നു. പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച അദ്ദേഹം ഏറെ കാലമായി ചികിത്സയിലായിരുന്നു. ലാസ് വേഗാസിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. സമൂഹമാധ്യമങ്ങളിലൂടെ ജോ ജാക്‌സന്റെ കുടുംബാംഗങ്ങളാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്.

ജോ ജോക്‌സനുമായി അത്ര നല്ല ബന്ധം പുലര്‍ത്താതിരുന്ന മൈക്കിള്‍ ജാക്‌സന്‍ തനിക്ക് പിതാവില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്ന് പലതവണ വെളിപ്പെടുത്തിയിരുന്നു. മൈക്കിള്‍ ജാക്‌സന്റെ ഒമ്പതാം ചരമവാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് പിതാവിന്റെ മരണം. പ്രശസ്ത ഗായിക ജാനറ്റ് ജാക്‌സണ്‍ മകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം