രാജ്യാന്തരം

ആ ചിത്രം ഹോക്കിങിന്റേതല്ല; അന്ന് ഹോക്കിങിന് ഊന്നുവടിയുമായി നടക്കാനാകില്ലായിരുന്നു

സമകാലിക മലയാളം ഡെസ്ക്

മേരിക്കയുടെ വിയറ്റ്‌നാം അധിനിവോശത്തില്‍ പ്രതിഷേധിക്കാന്‍ 1968ല്‍ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അന്തരിച്ച ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് പങ്കെടുത്തുവെന്ന പ്രചാരണം വ്യാജം. ഇരുകൈകളിലും ഊന്നുവടികളുമായി പ്രകടനത്തില്‍ പങ്കെടുക്കുന്ന േേഹാക്കിങിന്റെ ചിത്രം എന്ന തരത്തില്‍ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചില മാധ്യമങ്ങളും ഇത് വാര്‍ത്തയാക്കിയിരുന്നു. 

നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ വനേസ റെഡ്‌ഗ്രേവ്, മാധ്യമപ്രവര്‍ത്തകന്‍ താരിഖ് അലി തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന ഹോക്കിങിന്റെ ചിത്രമാണ് പുറത്തുവന്നത്. 

എന്നാല്‍ പ്രതിഷേധം നടക്കുന്ന സമയത്ത് ഹോക്കിങ് പൂര്‍ണമായും ചക്രക്കസേരയിലായി കഴിഞ്ഞിരുന്നുവെന്ന് താരിഖ് അലി പറയുന്നു. 

അമേരിക്കയുടെ വിയറ്റ്‌നാം യുദ്ധത്തിനും ഇറാഖ് അധിനിവേശത്തിനും എതിരെ ഹോക്കിങ് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ചിത്രത്തിലുള്ളത് അദ്ദേഹമല്ലെന്ന് താരിഖ് അലി പറയുന്നു. ഈ തിരുത്തിന്റെ പശ്ചാതലത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രം പുറത്തുവിട്ട നാഷ്ണല്‍ പോര്‍ട്രേറ്റ് ഗ്യാലറി മാപ്പ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍