രാജ്യാന്തരം

മയക്കുമരുന്നിനോട് അമേരിക്കക്കാരുടെ പ്രിയം കൂടുന്നു; വധശിക്ഷ നല്‍കണമെന്ന് ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: പൗരന്മാര്‍ക്കിടയില്‍ മയക്കുമരുന്നിന്റെ  സ്വാധീനം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക്  വധശിക്ഷ നല്‍കണമെന്ന തന്റെ  നിലപാട് വീണ്ടും ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മയക്കു മരുന്ന് കടത്തുകാര്‍ക്കെതിരെ കടുത്ത നടപടികള്‍ ഇപ്പോള്‍ സ്വീകരിച്ചില്ലെങ്കില്‍ നമ്മള്‍ സമയം പാഴാക്കുന്നതിന് തുല്യമാണെന്ന് ട്രംപ് പറഞ്ഞു. 

ഓപിയോയിഡിന്റെ ഉപയോഗം കൂടുതലുള്ള ന്യൂം ഹാം ഷെയറിലെ മാഞ്ചസ്റ്ററില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു വധ ശിക്ഷ ഏര്‍പ്പെടുത്തണമെന്ന നിലപാട് ട്രംപ് വീണ്ടും തുറന്നടിച്ചത്. മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തുന്ന തരത്തില്‍ നിയമത്തില്‍ ഭേദഗതി വരുത്തുവാനുള്ള ശ്രമത്തിലാണ് തന്റെ ഭരണകൂടം. എന്നാല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുമുള്ള ഈ നീക്കത്തിനെതിരെ ശക്തമായ ജുഡീഷ്യല്‍, രാഷ്ട്രീയ എതിര്‍പ്പുകളാണ് ഉയര്‍ന്നു വരുന്നതെന്നും ട്രംപ് പറയുന്നു. 

2016ല്‍ മാത്രം മയക്കു മരുന്നിന്റെ അമിത  ഉപയോഗത്തെ തുടര്‍ന്ന് 64,000 പേര്‍ അമേരിക്കയില്‍ മരിച്ചുവെന്നാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നല്‍കിയ കണക്കുകളില്‍ പറയുന്നത്. 2.4 ദശലക്ഷം അമേരിക്കക്കാര്‍ മയക്കുമരുന്നിന് അടിമപ്പെട്ടിരിക്കുന്നു  എന്നുമാണ് കണക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം