രാജ്യാന്തരം

ഫ്രാൻസിലെ സൂപ്പർമാർക്കറ്റിൽ ഐഎസ് ആക്രമണം; ഒരു മരണം; രക്ഷാപ്രവർത്തനം തുടരുന്നു

സമകാലിക മലയാളം ഡെസ്ക്


പാ​രീ​സ്: ഫ്രാ​ൻ​സി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​നെ​ന്നു ക​രു​തു​ന്ന യു​വാ​വ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.  രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ ഹെ​ബ് ന​ഗ​ര​ത്തി​ലെ ട്ര​ബി​സി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യ തോ​ക്കു​ധാ​രി അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ ബ​ന്ദി​യാ​ക്കു​ക​യാ​യി​രു​ന്നു.  ക​ട​യ്ക്കു​ള്ളി​ൽ​നി​ന്നു വെ​ടി​വ​യ്പ് ശ​ബ്ദം കേ​ട്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. പൊലീ​സും സു​ര​ക്ഷാ​സേ​ന​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

ട്ര​ബി​സി​ൽ വെ​ടി​വ​യ്പ് ന​ട​ത്തു​ന്ന​തി​നു മു​ന്പ് സ​മീ​പ​ന​ഗ​ര​ത്തി​ൽ അ​ക്ര​മി ഒ​രു പൊ​ലീ​സ് ഓ​ഫീ​സ​റെ വെ​ടി​വ​ച്ചു​വീ​ഴ്ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ൾ യു​വാ​വാ​ണെ​ന്നും വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റെ​ന്നും പ്രാ​ദേ​ശി​ക മേ​യ​ർ പ​റ​ഞ്ഞ​താ​യി ടെ​ലി​ഗ്രാ​ഫ് റി​പ്പോ​ർ​ട്ട് ചെ​യ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്