രാജ്യാന്തരം

'ലൈംഗിക ബന്ധത്തിന് ശേഷം ട്രംപ് എനിക്ക് പണം നല്‍കി'; ട്രംപുമായുള്ള ബന്ധത്തിന് മെലാനിയയോട് ക്ഷമചോദിച്ച് മുന്‍ പ്ലേബോയ് മോഡല്‍

സമകാലിക മലയാളം ഡെസ്ക്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മെലാനിയയോട് ക്ഷമചോദിച്ച് മുന്‍ പ്ലേബോയ് മോഡല്‍ കരെന്‍ മക്ഡൗഗല്‍. സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപുമായി പ്രണയത്തിലായിരുന്നെന്ന് അവര്‍ പറഞ്ഞത്. 2006 ല്‍ ആരംഭിച്ച ബന്ധം പത്ത് മാസം നീണ്ടുനിന്നെന്നും അവര്‍ വ്യക്തമാക്കി. 

തന്നെ പ്രണയിക്കുന്നതായി ട്രംപ് എപ്പോഴും പറയുമായിരുന്നെന്നും ബന്ധം പ്രണയത്തിലേക്ക് പോകുമെന്നുവരെ താന്‍ ചിന്തിച്ചെന്നും മക്ഡൗഗല്‍ വ്യക്തമാക്കി. എന്നാല്‍ മക്ഡൗഗലുമായി ബന്ധമുണ്ടായിരുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. മുന്‍ പ്ലേ ബോയ് മോഡലുമായുള്ള ബന്ധം നേരത്തെ വിവാദമായിരുന്നു. ബന്ധത്തെക്കുറിച്ചുള്ള പുറത്തുപറയാതിരിക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

മറ്റുള്ളവര്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞുനടക്കുന്നതുകൊണ്ടാണ് തന്റെ കഥ താന്‍ തന്നെ പറയാന്‍ തീരുമാനിച്ചതെന്ന് മക്ഡൗഗല്‍ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍കരുതല്‍ പോലും എടുക്കാതെ നിരവധി തവണ ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ട്രംപിന്റെ മകന്‍ ബാരണിനെ മെലാനിയ പ്രസവിക്കുന്നതിന് അധികം വൈകാതെയായിരുന്നു ഇത്. 

ടിവി പരിപാടിക്കിടെ ട്രംപിനെ കണ്ടപ്പോള്‍ തന്നെ ട്രംപിനോട് ആകര്‍ഷണം തോന്നി. ബെവെര്‍ലി ഹില്‍സ് ഹോട്ടലിലെ ട്രംപിന്റെ ബംഗ്ലാവില്‍ വെച്ച് ആദ്യമായി സെക്‌സില്‍ ഏര്‍പ്പെട്ടതിന് ശേഷം ട്രംപ് തനിക്ക് പണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോഴേക്കും ഞങ്ങള്‍തമ്മില്‍ അടുത്തിരുന്നു. അതിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു. ട്രംപിന്റെ മുഖത്ത് നോക്കി ഞാന്‍ അത്തരത്തിലുള്ള പെണ്‍കുട്ടിയല്ലെന്ന് പറഞ്ഞു. ട്രംപുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് മെലാനിയയോട് ക്ഷമ ചോദിക്കുന്നതായും മക്ഡൗഗല്‍ കൂട്ടിച്ചേര്‍ത്തു. മെലാനിയയ്ക്കുണ്ടായതു പോലുള്ള അനുഭവം തനിക്ക് ഉണ്ടാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു