രാജ്യാന്തരം

പാക് മണ്ണിലേക്ക്‌ തിരിച്ചെത്തി മലാല, തിരിച്ചു വരവ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: ആറ് വര്‍ഷത്തിന് ശേഷം മലാലാ യുസഫ് സായി പാക്കിസ്ഥാനില്‍ തിരിച്ചെത്തി. സുരക്ഷയെ മുന്‍നിര്‍ത്തി മലാലയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

പാക് പ്രധാനമന്ത്രി ഷാഹിദ് അബ്ബാസിയുമായി മലാല കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.  താലിബന്‍ ഭീകരരുടെ വെടിയേറ്റ് ജീവിതത്തോട് പൊരുതി തിരിച്ചെത്തിയെങ്കിലും പാക്കിസ്ഥാനിലേക്ക് മലാല മടങ്ങിയിരുന്നില്ല. തിരിച്ചെത്താന്‍ ആറ് വര്‍ഷം മലാലയ്ക്ക വേണ്ടി വന്നു. 

പാക്കിസ്ഥാനില്‍ തിരിച്ചെത്തിയാല്‍ മലാലയെ വധിക്കുമെന്ന താലിബാന്‍ ഭീകരര്‍ ഭീഷണി മുഴക്കിയിരുന്നു. 2012 ഒക്ടോബറിലായിരുന്നു താലിബാന്‍ ഭീകരരുടെ ആക്രമണത്തിന് മലാല വിധേയയാവുന്നത്. താഴ്വരയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചതായിരുന്നു തീവ്രവാദികളെ പ്രകോപിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത