രാജ്യാന്തരം

എയര്‍ഇന്ത്യ പൈലറ്റിനെ സൗദി ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

റിയാദ്: എയര്‍ഇന്ത്യ പൈലറ്റിനെ സൗദി തലസ്ഥാനമായ റിയാദിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 27കാരനാ ഋതിക് തിവാരിയെ ആണ് ഇന്ന് രാവിലെ റിയാദ് ഹെല്‍ത്ത് ക്ലബ്ബില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് സൂചന. മുംബൈ സ്വദേശിയാണ്. ബാത്ത്‌റൂമിലാണ് മരിച്ച് ഇയാള്‍ കിടന്നത്. റൂം തുറന്ന നിലയിലായിരുന്നു. 

സഹപൈലറ്റ് റൂമിലെത്തി വിളിച്ചപ്പോള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അടച്ചിട്ട ബാത്ത്‌റൂമില്‍ ഇയാള്‍ വീണു കിടക്കുന്നതായി കണ്ടു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍