രാജ്യാന്തരം

ബസ് നിർത്തിയില്ല, യാത്രക്കാരി മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവറെ മർദിച്ചു, ബസ് പുഴയിൽ മറിഞ്ഞു, 15 മരണം; നടുക്കുന്ന വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

യാത്രക്കാരിയുടെ കയ്യേറ്റത്തിനിടെ നിയന്ത്രണം വിട്ട ബസ് അപകടത്തിൽപ്പെടുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. ചൈനയിലെ ചോങ്‌ക്വിങ്ങില്‍  നടന്ന ബസ് അപകടത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ 15 പേര്‍ മരിച്ചു.

കൃത്യസ്ഥലത്ത് ബസ് നിർത്താത്തതിൽ പ്രതിഷേധിച്ച് യാത്രക്കാരിയായ സ്ത്രീ ഡ്രൈവറെ മർദിച്ചതാണ് വൻ അപകടത്തിലേക്ക് നയിച്ചത്.
യുവതി പറഞ്ഞ സ്റ്റോപ്പിൽ ഡ്രൈവർ ബസ് നിർത്തിയില്ല. ഇതിൽ പ്രതിഷേധിച്ച് വാഹനമോടിച്ചു കൊണ്ടിരുന്ന ഡ്രൈവറെ യുവതി മർദിക്കുകയായിരുന്നു. കൈയ്യിലെ മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു മർദനം. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി.

ചൈനയിലെ ചോങ്‌ക്വിങ്ങില്‍ യാങ്സെ നദിയ്ക്ക് കുറുകെയുള്ള പാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് ഒരു കാറിൽ ഇടിച്ചശേഷം പാലത്തിൽ നിന്ന് യാങ്സെ നദിയിലേക്ക് പതിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത