രാജ്യാന്തരം

തുര്‍ക്കിയില്‍ നിയന്ത്രണം വിട്ട ട്രക്ക് കനാലിലേക്ക് മറിഞ്ഞ് കുഞ്ഞുങ്ങളടക്കം 22 അഭയാര്‍ത്ഥികള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്തംബുള്‍: തുര്‍ക്കിയില്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ട്രക്ക് കനാലിലേക്ക് മറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ മരണപ്പെട്ടു. പടിഞ്ഞാറന്‍ തുര്‍ക്കിയില്‍ എയ്ദിനില്‍ നിന്ന് ഈജിയന്‍ നഗരമായ ഇസ്മിറിലേക്ക് പോകുകയായിരുന്ന ട്രക്കാണ് അപകടത്തില്‍പെട്ടത്. 

പാലത്തിന് മുകളില്‍ നിന്ന് നിയന്ത്രണം വിട്ട് ട്രക്ക് കനാലിലേക്ക് മറിയുകയായിരുന്നു. ഏതാണ്ട് 65 അടിയോളം താഴ്ചയിലേക്കാണ് ട്രക്ക് മറിഞ്ഞത്. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

മുന്നില്‍ പോയ കാറിനെ വെട്ടിക്കാനുള്ള ശ്രമത്തിലാണ് ട്രക്കിന്റെ നിയന്ത്രണം വിട്ടതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ട്രക്ക് ഡ്രൈവര്‍ മൊഴി നല്‍കി. അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ഏഷ്യ, മധ്യപൂര്‍വേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ കലാപകലുഷിത രാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ തുര്‍ക്കി വഴിയാണ് യൂറോപ്പിലേക്ക് കടക്കുന്നത്. അപകടത്തില്‍ മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്, ഒരുക്കങ്ങള്‍ നടത്താന്‍ മുന്‍കൈയെടുത്തത് ഭാര്യാ പിതാവ്

വടകരയിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ യുവാവ് മരിച്ച നിലയിൽ; അമിത ലഹരിമുരുന്ന് ഉപയോ​ഗമെന്ന് സംശയം

വീണ്ടും വരുന്നു ബാഹുബലി; പ്രഖ്യാപനവുമായി രാജമൗലി

വയറിലെ കൊഴുപ്പ് കുറയ്‌ക്കാൻ ഇവ പരീക്ഷിച്ചു നോക്കൂ