രാജ്യാന്തരം

മാധ്യമ പ്രവര്‍ത്തകൻ ജമാൽ ഖഷോഗി ചോദ്യം ചെയ്യലിനിടെ മരിച്ചുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

റിയാദ്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജമാല്‍ ഖഷോഗി ചോദ്യം ചെയ്യലിനിടെ മരിച്ചുവെന്ന് സൗദി അറേബ്യ സമ്മതിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സിഎന്‍എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്നും സൗദിയിലേക്ക് ഖഷോഗിയെ കടത്തുന്നതിന്റെ മുന്നോടിയായി നടത്തിയ ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെട്ടുവെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട്. 

സൗദി രാജകുമാരന്റെ കടുത്ത വിമര്‍ശകനായ ജമാല്‍ ഖഷോഗിയെ ഈ മാസം രണ്ടിനാണ് സൗദി കോണ്‍സുലേറ്റില്‍ നിന്ന് കാണാതായത്. 

ജമാല്‍ ഖഷോഗിയെ അവസാനമായി കണ്ട സൗദി കോണ്‍സുലേറ്റിനുള്ളില്‍ കഴിഞ്ഞ ദിവസം തുര്‍ക്കി പൊലീസും ഫൊറന്‍സിക് സംഘവും പരിശോധന നടത്തിയിരുന്നു. ഇതില്‍ കൊലപാതകം സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതായി തുര്‍ക്കി അറ്റോര്‍ണി ജനറലിന്റെ ഓഫീസിനെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തിലെ കണ്ടെത്തലുകള്‍ മൂന്ന്‌‌‌ ദിവസത്തിനകം പുറത്തുവിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ