രാജ്യാന്തരം

മൊബൈല്‍ ഫോണിലെ കളി കൂടി; യുവതിയുടെ കൈകളുടെ ചലനശേഷി നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

പ്പോഴത്തെ യുവ തലമുറയുടെ ജീവന്‍ മൊബൈല്‍ ഫോണിലാണ്. മൊബൈല്‍ ഫോണ്‍ കൈയില്‍ ഇല്ലെങ്കില്‍ ഒന്നും ചെയ്യാനില്ലാത്ത പോലെയാണ്. എന്നാല്‍ മൊബൈല്‍ ഫോണിന്റെ അമിതോപയോഗം വരുത്തിവെക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. 

മൊബൈല്‍ ഉപയോഗിച്ചതിന്റെ പേരില്‍ ചൈനയിലെ ഒരു യുവതിക്ക കൈകള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയിലായി. ഒരാഴ്ച തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്. ചൈനയിലെ ഹുനന്‍ പ്രവിശ്യയിലുള്ള ചങ്ഷയിലാണ് സംഭവം. കൈയിന്റെ ചലനശേഷി നഷ്ടപ്പെട്ട് യുവതി ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സാധാരണ ചലിപ്പുന്നതുപോലെ കൈകള്‍ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

ഒരു ആഴ്ച നീണ്ട അവധി എടുത്തിരുന്നാണ് യുവതി ഫോണില്‍ കളിച്ചത്. രാത്രിയില്‍ ഉറങ്ങുമ്പോള്‍ അല്ലാതെ ഇവര്‍ഡ ഫോണ്‍ നിലത്തുവെച്ചിരുന്നില്ല. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ വലത്തെ കൈയില്‍ രൂക്ഷമായ വേദന അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട് ഫോണ്‍ പിടിച്ചിരുന്ന അതേ രീതിയില്‍ തന്നെ കൈ സ്റ്റക്ക് ആകുകയായിരുന്നു. ഒരേ കാര്യം തന്നെ ദിവസം മുഴുവന്‍ ചെയ്യുന്നതിലൂടെയുണ്ടാകുന്ന ടെനോവിനോവിറ്റിസാണ് ഇതിന് കാരണമായത്. ചികിത്സയില്‍ കൈയുടെ ചലനം വീണ്ടെടുക്കാനായിട്ടുണ്ട്. എന്നാല്‍ ഇനിയും ഫോണ്‍ ഉപയോഗം കൂടിയാല്‍ ചലനശേഷി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു