രാജ്യാന്തരം

ജപ്പാന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റ് വരുന്നു; വേഗം മണിക്കൂറില്‍ 216 കി.മീ. 

സമകാലിക മലയാളം ഡെസ്ക്

പ്പാന്റെ 25 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വേഗതയേറിയ കൊടുങ്കാറ്റായ ടൈഫൂണ്‍ ജെബി ചൊവ്വാഴ്ച ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. അതിശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യത കല്‍പ്പിക്കുന്നതിനാല്‍ ആളുകളോട് അപകടമേഖലകളില്‍ നിന്ന് താമസം മാറാന്‍ ആവശ്യപ്പെട്ടു.   

മുന്നറിയിപ്പു പ്രകാരം ആളുകളോട് ജാഗ്രത പുലര്‍ത്താനും എത്രയും നേരത്തെ അപകടമേഖലകളില്‍ നിന്ന് മാറാനും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബേ നിര്‍ദ്ദേശിച്ചു. മണിക്കൂറില്‍ 162 വേഗതയില്‍ ആഞ്ഞടിക്കുന്ന ജെബി അതിശക്തമായ കൊടുങ്കാറ്റെന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് മേധാവി അറിയിച്ചു. ഇത് പരമ്പരാഗത രീതിയില്‍ നിര്‍മിച്ചിട്ടുള്ള വീടുകളെ തകര്‍ക്കാന്‍ തക്ക ശക്തിയേറിയതാണെന്നും അതിനാല്‍ ആളുകള്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പശ്ചിമ ജപ്പാനിലെ മൂന്ന് ലക്ഷത്തിലധികം ആളുകളോടും തീരദേശ നഗരമായ കോബില്‍ നിന്ന് 2,80,000പേരോടും ഉടന്‍തന്നെ വീടുകളില്‍ നിന്ന് മാറാന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ മാറ്റിപ്പാര്‍പ്പിക്കാന്‍ 1500ലധികം കേന്ദ്രങ്ങളും സജ്ജമാക്കുന്നുണ്ട്. മുന്നറിയിപ്പിനെത്തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകളടക്കം 600ഓളം വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പശ്ചിമ ജപ്പാന്‍ തീരത്തേക്കുള്ള കപ്പലുകളും റദ്ദുചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി