രാജ്യാന്തരം

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ കുൽസും നവാസ് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാക്കിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യ കുല്‍സും നവാസ് (68) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു. അർബുദത്തിന് പുറമെ ശ്വാസകോശ സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. 1971ലാണ് നവാസ് ഷരീഫും കുല്‍സും നവാസും തമ്മിലുള്ള വിവാഹം നടക്കുന്നത്. നവാസ് ഷരീഫിന്റ പാര്‍ട്ടിയായ പി.എം.എല്‍-എന്‍ മുന്‍ പ്രസിഡന്റ് കൂടിയാണ് കുല്‍സും.

2017 ഓഗസ്റ്റിലാണ് കുല്‍സുമിന് തൊണ്ടയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് കഴിഞ്ഞ ജൂണിൽ ചികിത്സക്കായി ലണ്ടനില്‍ എത്തിക്കുകയായിരുന്നു. ജൂണ്‍ 15ന് ഹൃദയ സ്തംഭനമുണ്ടായതിനെ തുടർന്ന് അവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നവാസ് ഷരീഫ് - കുല്‍സും നവാസ് ദമ്പതികള്‍ക്ക് മറിയം, ഹസ്സന്‍, ഹുസ്സൈന്‍, അസ്മ എന്നിങ്ങനെ നാല് കുട്ടികളുണ്ട്. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് നവാസ് ഷരീഫും മകളും ജയിലാണ്. സംസ്ക്കാര ചടങ്ങുകൾ പാക്കിസ്ഥാനിൽ നടക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ