രാജ്യാന്തരം

ഹോട്ടല്‍ മുറിയില്‍ നിന്ന് ഏഴുകോടിയുടെ ആഭരണം കവര്‍ന്നു; മോഷണത്തിന്റെ പുതുരീതി തേടി പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഹോട്ടല്‍ മുറിയിലെ താമസത്തിനിടെ 930,000 ഡോളര്‍ (ഏകദേശം ഏഴുകോടിയോളം) മൂല്യം വരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി സൗദി രാജകുമാരി. സംഭവത്തെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.  പാരിസിലെ റിറ്റ്‌സ് ഹോട്ടലിലെ താമസത്തിനിടെയാണ് രാജകുമാരിയുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. അതേസമയം രാജകുമാരിയുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. . 

വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആഭരണങ്ങള്‍ മോഷണം പോയതെന്നാണ് രാജകുമാരി പരാതിയില്‍ പറയുന്നത്. ആഭരണങ്ങള്‍ മുറിയിലെ അലമാരയിലല്ല സൂക്ഷിച്ചിരുന്നതെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 

മുറി തകര്‍ത്തതിന്റെ സൂചനകളില്ല. പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിഷയത്തില്‍ പ്രതികരിക്കാന്‍ റിറ്റ്‌സ് വക്താക്കള്‍ തയ്യാറായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'