രാജ്യാന്തരം

വിമാനത്തില്‍ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന, കെട്ടിപ്പിടിച്ച് ഉമ്മവെച്ച എയര്‍ ഹോസ്റ്റസിന്റെ പണി തെറിപ്പിച്ച് കമ്പനി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബീജിംഗ്: ജോലിക്കിടെ കാമുകന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിച്ച യുവതിയുടെ പണി തെറിപ്പിച്ച് കമ്പനി .എയര്‍ ഹോസ്റ്റസ് ആയ യുവതിയോടാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കാമുകന്‍ വിവാഹഭ്യര്‍ത്ഥന നടത്തിയത്. തുടര്‍ന്ന് ജോലിയില്‍ നിന്ന് യുവതിയെ കമ്പനി പുറത്താക്കുകയായിരുന്നു. ചൈനയിലാണ് അസാധാരണ സംഭവം അരങ്ങേറിയത്.

വിവാഹ അഭ്യര്‍ത്ഥന നടത്താന്‍ വേണ്ടിയാണ് യുവതി ജോലി ചെയ്യുന്ന അതേ വിമാനത്തില്‍ തന്നെ കാമുകന്‍ യാത്ര ചെയ്തത്. യാത്രമധ്യേ വിമാനത്തില്‍ വെച്ച് യുവാവ് വിവാഹ അഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ യാത്രക്കാരില്‍ ചിലര്‍ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ കമ്പനി യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍ ജീവനക്കാരിക്കെതിരെയാണ് കമ്പനി മനുഷ്യത്വരഹിതമായ നടപടി സ്വീകരിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്ത് അര മണിക്കൂറിനു ശേഷമാണ് യുവാവ് എയര്‍ ഹോസ്റ്റസിനോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതിക്കെതിരെ കമ്പനി നടപടി സ്വീകരിച്ചത്. സ്വകാര്യ നിമിഷങ്ങള്‍ക്കായി യാത്രക്കാരുടെ സുരക്ഷ വിഷയത്തില്‍ വിട്ടുവീഴ്ച വരുത്താനാവില്ലെന്നും ഈസ്‌റ്റേണ്‍ ചൈന വ്യക്തമാക്കി. എന്നാല്‍ കമ്പനിയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനവും ഉയരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍