രാജ്യാന്തരം

യുവതിയുടെ അശ്ലീല വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു: കോടതിയില്‍ വിചിത്രവാദവുമായി യുവാവ്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുവതിയുടെ അശ്ലീല വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ കോടതിയില്‍ വിചിത്രവാദവുമായി അറബ് യുവാവ്. യുഎഇ റാസല്‍ഖൈമ കോടതിയിലാണ് സംഭവം. ഫെയ്‌സ്ബുക്ക് വഴിയാണ് യുവതിയുടെ ദൃശ്യം പ്രതി പ്രചരിപ്പിച്ചത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്. എന്നാല്‍ കുറ്റം നിഷേധിച്ച യുവാവ്, താന്‍ യുവതിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വാദിക്കുന്നത്. 

സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്ന വിഡിയോ താനും ഫെയ്‌സ്ബുക്കിലാണ് കണ്ടത്. എല്ലാവരും ചെയ്ത പോലെ ഇത് കാണുകയും ചെയ്തു. ഇത് ഷെയര്‍ ചെയ്തിട്ടില്ലെന്നും യുവാവ് പറഞ്ഞു. എന്നാല്‍, ഇയാളുടെ ശബ്ദത്തില്‍ ഒരു വിഡിയോ റെക്കോര്‍ഡ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന് സമ്മതിച്ചു. പക്ഷേ, യുവതിയ്‌ക്കെതിരെ മോശം വാക്കുകള്‍ ഒന്നും ഉപയോഗിച്ചില്ലെന്നും ഇയാള്‍ പറഞ്ഞു. 

കൃത്രിമമായി നിര്‍മിച്ച വിഡിയോ ആണ് പ്രതി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്ന് പരാതിക്കാരി പറഞ്ഞു. തന്നെ മോശക്കാരിയായി ചിത്രീകരിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. വാദം കേട്ട കോടതി കേസില്‍ വിധി പറയുന്നത് ഈ മാസം അവസാനത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു